ജനീവ: കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങൾ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.[www.malabarflash.com]
ലോകമെന്പാടുമായി ഇതിനോടകം 8,100 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നും ഡബ്യുഎച്ച്ഒ വ്യക്തമാക്കി. വൈറസ് പടരുന്നതിനെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുൻപു തന്നെ ആവശ്യമുയർന്നിരുന്നു.
അമേരിക്കയിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൊറോണ പകർന്നതായുള്ള വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഡബ്യുഎച്ച്ഒയുടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനം. ചിക്കാഗോയിലാണ് ഭാര്യയിൽ നിന്ന് ഭർത്താവിനു കൊറോണ ബാധിച്ചത്.

0 Comments