കാസറകോട്: ജില്ലയുടെ സ്വപ്നപദ്ധതിയായ കാസറകോട് ഗവ. മെഡിക്കല്‍ കോളജ് ഫെബ്രുവരി 15 ന് പ്രവര്‍ത്തനമാരംഭിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു കളക്ടര്‍ ഡോ. ഡി. സജിത്ബാബു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു.[www.malabarflash.com]
മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നിർമിക്കുന്ന വിദ്യാർഥിനികളുടെ ഹോസ്റ്റലിനും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്സിനുമായി 29 കോടി രൂപയുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
കാസറകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വിഭാവനംചെയ്ത 363 പ്രവൃത്തികളില്‍ 362 എണ്ണവും ആരംഭിച്ചതായും അവശേഷിക്കുന്ന ഏകപദ്ധതിയായ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഫെബ്രുവരി 15 ന് ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തീരദേശനിയമം ലംഘിച്ചു വീടുകളും കെട്ടിടങ്ങളും കെട്ടിയതിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവർക്ക് പരാതി ബോധിപ്പിക്കുന്നതിന് ഒരു അവസരം കൂടി നല്കാന് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഹിയറിംഗില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. കാസറകോട് നഗരസഭാ ടൗണ്‍ഹാളിലായിരിക്കും തെളിവെടുപ്പ്.
തീയതി പിന്നീട് അറിയിക്കും. ആരോഗ്യമേഖലയില്‍ ദേശീയ ആരോഗ്യദൗത്യം വഴി നല്കുന്ന ഫണ്ട് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു വർധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ കിടത്തിച്ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
നിലവില്‍ 24 കിടക്കകൾ മാത്രമാണ് ഇവിടെ ഉള്ളതെന്നും ഇത് 100 ആയി ഉയർത്തുന്നതിനുള്ള ശിപാർശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിഎംഒ (ആരോഗ്യം) യോഗത്തെ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലപ്പാടിവരെയും മംഗളൂരു വിമാനത്താവളം മുതല്‍ കാലിക്കടവ് വരെയും കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തണമെന്ന് വിവിധ ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
എംഎല്‍എ-എംപി ഫണ്ട് പദ്ധതികളും വിവിധ വകുപ്പുകള്‍ ചെലവഴിച്ച തുകയും സംബന്ധിച്ചു യോഗത്തില്‍ അവലോകനം നടത്തി. കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ എം.സി. കമറുദ്ദീന്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്, എം. രാജഗോപാലന്‍, നീലേശ്വരം നഗരസഭാ ചെയര്മാന് കെ.പി. ജയരാജന്, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന് പള്ളിക്കാപ്പില്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രതിനിധി എ. ഗോവിന്ദന് നായര്‍, എഡിഎം എന്‍. ദേവീദാസ് എന്നിവര്‍ പ്രസംഗിച്ചു.

0 Comments