അബുദാബി: മിനി ബസ്സ് ട്രക്കിന് പിറകിലിടിച്ച് ബസ്സിലെ യാത്രക്കാരായ 6 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ റഹ ബീച്ച് റോഡിലൂടെ ദുബൈ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിന് പിറകില്‍ ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്.[www.malabarflash.com]
മരിച്ചവരില്‍ ബസ്സ് ഡ്രൈവറായ പാക്കിസ്ഥാനി ഒഴികെ മറ്റുള്ളവരെല്ലാം സ്ത്രീകളാണ്. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും ഒരാള്‍ ശ്രീലങ്കക്കാരിയുമാണ്. 3 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ട്രക്കിന് മുമ്പിയില്‍ പോയിരുന്ന ഒരു കാര്‍ പെട്ടൊന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ 16 പേരും തങ്ങളുടെ പൗരന്‍മാരാണന്ന് നേപ്പാള്‍ എംബസ്സി സ്ഥിരീകരിച്ചു.
0 Comments