ചെങ്കോട്ട ഹൈവേയിൽ കല്ലമ്പാറയിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.
11 -ാംകല്ലിൽ നിന്ന് കല്ലമ്പാറയിലേക്ക് വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോയ റിക്കവറി വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിൽഎതിരെ വന്ന തമിഴ്നാട് രജിസ്‌ട്രേഷൻ ലോറിയിൽ തട്ടി. ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് അഖില റോഡിൽ തലയിടിച്ച് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.
യുവതിയെ ഉടൻ ആട്ടോ ഡ്രൈവർമാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീഹരി ഋഷികേശ് (12) ഏക മകനാണ്. ഭർത്താവ് കെ.ബിജു 10 വർഷം മുമ്പ് മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചു.
0 Comments