ബേക്കൽ: ഫുട്‌ബോള്‍ മത്സരത്തിന് ശേഷം ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ ചോദ്യം ചെയ്ത് ഫേസ്ബുക്ക് പോസറ്റിട്ട യുവാവിനും ഭാര്യക്കും ക്രൂരമര്‍ദ്ദനം.[www.malabarflash.com]
ബേക്കലിലെ ഷരീഫ്, ഭാര്യ ഹമീദ എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റ ദമ്പതികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈയിടെ ബേക്കല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. മത്സരങ്ങള്‍ അവസാനിച്ചിട്ടും ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കാതിരുന്നത് പരിസരവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഷരീഫ് ഫേസ്ബുക്കിലൂടെ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതരായി കാറിലെത്തിയ രണ്ടംഗ സംഘം വീടുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് ഷരീഫ് പരാതിപ്പെട്ടു. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണമാരംഭിച്ചു.

0 Comments