കാസര്‍കോട്: അററകുററ പണികള്‍ക്കായി അടച്ചിട്ട കാസര്‍കോട് കെ പി ആര്‍ റാവു റോഡിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ ഓടി തുടങ്ങി.
നഗരത്തിലെ പ്രധാന കച്ചവട മേഖലയായ കെ പി ആര്‍ റാവു റോഡ് 10 ദിവസത്തിനുളളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ജനുവരി 6 ന് അടച്ചിട്ടത്ത്. ജനുവരി 15 ന് തുറന്നു കൊടുക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഓരോ കാരണം പറഞ്ഞു നീട്ടി കൊണ്ട് പോവുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ ബുധനാഴ്ച തിരക്കിട്ട് ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്.
റോഡ് അടച്ചിട്ട് ഏറെ വൈകിയാണ് ഓവുചാലിന്റെ പണി തുടങ്ങിയത്. ഇതാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമായത്,
16 ദിവസമായി റോഡ് അടച്ചിട്ടതിനാല്‍ ഇവിടുത്തെ വ്യാപാരികള്‍ക്ക് വലിയ നഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്.
16 ദിവസമായി റോഡ് അടച്ചിട്ടതിനാല്‍ ഇവിടുത്തെ വ്യാപാരികള്‍ക്ക് വലിയ നഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്.
കെ.എസ്.ആര്‍.ടി.സി. ജംഗ്ഷന്‍ മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് വരെയുള്ള 750 മീറ്റര്‍ റോഡ് 40 ലക്ഷം രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തി കാസര്‍കോട് നഗരസഭയാണ് നവീകരിച്ചത്.
0 Comments