മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതി പിടിയില്‍. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പോലിസ് പിടിയിലായത്. പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട ലാപ്‍ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. ആദിത്യ റാവു ഇതിനു മുമ്പും ഇത്തരം കേസില്‍ പോലിസ് പിടിയിലായിട്ടുണ്ട്.
തിങ്കളാഴ്ച കാലത്താണ് ഇന്റിഗൊ ടിക്കറ്റ് കൗണ്ടറിനടുത്തുനിന്ന് സിഐഎസ്എഫ്കാര്‍ ബോംബ് അടങ്ങിയ ബാഗ് കണ്ടെടുത്തത്. പിന്നീട് ബോംബ് ഡിറ്റക്ഷന്‍ സ്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു.
തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വെച്ചതെന്ന് ചൊവ്വാഴ്ച പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‍ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പോലിസ് നല്‍കുന്ന വിവരം.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു.
0 Comments