കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ് നടത്തി.[www.malabarflash.com]
ഹൈദരാബാദിലെ വ്യവസായിയിൽനിന്നു സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു പണം തട്ടാൻ ശ്രമിച്ചവരുമായി ലീനയ്ക്കു ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പനന്പള്ളിനഗറിലുള്ള നെയിൽ ആർട്ടിസ്റ്റി ബ്യൂട്ടിപാർലറിൽ സിബിഐ സംഘം റെയ്ഡ് നടത്തിയത്.
എന്നാൽ, കേസിൽ നടിയെ പ്രതിചേർത്തിട്ടില്ല. തുടരന്വേഷണത്തിനു ശേഷമായിരിക്കും കൂടുതൽ നടപടികളെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
0 Comments