വാഷിംഗ്ടൺ ഡിസി: മുസ്ലിം യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ യുഎസിലെ ഡെൽറ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. 50,000 ഡോളറാണ് (35,66,275 രൂപ) യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്. യാത്രക്കാരോട് കമ്പനി വിവേചനം കാണിച്ചതായി യുഎസ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് കണ്ടെത്തി.[www.malabarflash.com]
2016 ജൂലൈയിൽ രണ്ടു സംഭവങ്ങളിലായി മൂന്നു പേരെയാണ് ഇറക്കിവിട്ടത്. പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തില്‍ വച്ചാണ് ഒരു സംഭവം. വിമാനത്തിൽ കയറിയ യുഎസ് പൗരത്വമുള്ള ദമ്പതികൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സഹയാത്രക്കാർ ആരോപിച്ചപ്പോൾ ക്യാപ്റ്റൻ ഇറക്കിവിടുകയായിരുന്നു.
സിൻസിനിയാറ്റിയിലേക്കുപോകുകയായിരുന്ന ഫൈസൽ, നാസിയ അലി എന്നിവരെയാണ് ഇറക്കിവിട്ടത്. 2016 ജൂലൈ 31ന് ആംസ്റ്റർഡാമിൽ നിന്നു കയറിയ മുസ്ലിംമാണ് വിവേചനം നേരിട്ട മറ്റൊരാൾ. സഹയാത്രികന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

0 Comments