NEWS UPDATE

6/recent/ticker-posts

ഉള്ളാള്‍ നേത്രാവതി പുഴയില്‍ ബോട്ടപകടം; മഞ്ചേശ്വരം സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

മംഗളൂരു: തൊക്കോട്ട് നേത്രാവതി പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ഉല്ലാസ നടത്തുകയായിരുന്ന ബോട്ട് അപകടത്തില്‍ പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ചേശ്വരം സ്വദേശിനിയും മംഗളൂരു മിലാഗ്രെസ് ഡിഗ്രി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ റെനിറ്റാ (20) യാണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റു അഞ്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

തൊക്കോട്ട് ചര്‍ച്ചിലെ ഉത്സവപരിപാടിയിലെ പങ്കെടുക്കുന്നതിനായി ശനിയാഴ്ച റെനീറ്റയും നാല് സഹപാഠികളും മറ്റൊരു സഹപാഠിയായ ഉള്ളാള്‍ ഹോളിയ ഹോയ്കയിലെ സഹപാഠിയുടെ വീട്ടില്‍ വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. 

ബഹളം കേട്ട് ഉടന്‍ തന്നെ പരിസരവാസികള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. അപകടത്തില്‍പെട്ട മൂന്നുപേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ റെറ്റിന രണപ്പെടുകയായിരുന്നു. മറ്റു രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments