NEWS UPDATE

6/recent/ticker-posts

96ലെ കാതലെ ട്യൂണില്‍ ജാനു; ഊഹലേ…എന്ന ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച തമിഴ് ചിത്രമാണ് 96. ചിത്രം വന്‍ ഹിറ്റായതോടെ കന്നഡയിലേക്കും 99 എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രം ജാനു എന്ന പേരില്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

96ല്‍ ഹിറ്റായ കാതലെ എന്ന ഗാനത്തിന്റെ ട്യൂണില്‍ ഊഹലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിന്മയി ശ്രീപദയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ മണിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

ശര്‍വാനന്ദും, സാമന്തയുമാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തമിഴ് പതിപ്പ് ഒരുക്കിയ പ്രേം കുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും ഒരുക്കുന്നത്.

Post a Comment

0 Comments