NEWS UPDATE

6/recent/ticker-posts

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട്ട് മഹാറാലി ചരിത്രമായി

കാഞ്ഞങ്ങാട്: പൗരത നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങള്‍ അണിനിരന്ന പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മഹാറാലി ചരിത്രമായി തീര്‍ന്നു.[www.malabarflash.com]

കാഞ്ഞങ്ങാട് അലാമിപള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച റാലി നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. വൈകിട്ട് നാലു മണിക്ക് തുടങ്ങിയ റാലി മണിക്കൂറുകളെടുത്ത് സമാപന സ്ഥലമായി നോര്‍ത്ത് കോട്ടച്ചേരിയിലെത്താന്‍. യുവാക്കളും മുതിര്‍ന്നവരും സ്ത്രീകളും അടങ്ങുന്ന നിരവധി പേരാണ് റാലിയില്‍ സംബന്ധിച്ചത്. 
പൗരത്വ നിയമത്തെ ഒരിക്കലും അംഗീകരിക്കില്ലായെന്ന ഉറക്കെ പ്രഖ്യാപനമാണ് റാലിയുലടനീളമുണ്ടായിരുന്നത്. നമ്മളൊന്ന് എന്ന് പേരിട്ട് നടത്തിയ റാലിയില്‍ നിരവധി പേരാണ് പങ്കാളികളായി മാറിയത്. റാലിയ്ക്ക് ശേഷം കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന സമാപന സ മ്മേളനത്തില്‍ ഇരു കൈകളും ചേര്‍ത്ത് പ്രതിജ്ഞകളും എടുത്തു.
മഹാ സമ്മേളനത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. 

അലിഗഡ് സര്‍വകശാല യൂണിയന്‍ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ഇംതിയാസ്, പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകന്‍ അഡ്വ. മുബീന ഫാറൂഖി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍, സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ മാസ്റ്റര്‍, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സു ബൈര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മൗലവി, എം മൊയ്തു മൗലവി, സി കുഞ്ഞഹമ്മദ്് ഹാജി പാലക്കി, സി കുഞ്ഞബ്ദുല്ല പാലക്കി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, കുര്യാ ക്കോസ് പ്ലാപറമ്പില്‍, ബില്‍ ടെക് അബ്ദുല്ല, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അജാനൂര്‍ പഞ്ചായത്ത്് പ്രസിഡന്റ് പി ദാ മോദരന്‍, അഡ്വ. രാജ്‌മോഹന്‍, അഡ്വ. സി.കെ ശ്രീധരന്‍, വി കമ്മാരന്‍, ജോസഫ് വടകര, ബാലകൃഷ്ണന്‍ പെരിയ, ഇ.വി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments