NEWS UPDATE

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതിക്കെതിരേ കാഞ്ഞങ്ങാട്ട് നടക്കുന്ന മഹാറാലി ജനസാഗരമാകും

കാഞ്ഞങ്ങാട്: പൗരത്വനിയമഭേദഗതിക്കെതിരേ വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് നടക്കുന്ന മഹാറാലി ജനസാഗരമാകും. ലക്ഷത്തിലേറെപ്പേർ പങ്കെടുക്കുമെന്നാണ് സംഘാടകരായ കാഞ്ഞങ്ങാട് പൗരത്വസംരക്ഷണ സംയുക്തസമിതിയുടെ കണക്കുകൂട്ടൽ.[www.malabarflash.com]

അലാമിപ്പള്ളിയിൽനിന്നു വൈകീട്ട് മൂന്നിന് തുടങ്ങുന്ന റാലി നോർത്ത്‌ കോട്ടച്ചേരിയിലാണ് സമാപിക്കുക. 4.30-ന് പൊതുയോഗം തുടങ്ങും. മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 

രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മുൻ എംപി. സെബാസ്റ്റ്യൻ പോൾ, മുൻ എം.എൽ.എ. എം.വി.ശ്രേയാംസ്‌കുമാർ, എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, അലിഗഢ്‌ മുസ്‌ലിം യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഇംതിയാസ്, പഞ്ചാബിലെ മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. എസ്.ആർ. ബെയ്ൻസ്, അഡ്വ. മുബീൻ ഫാറൂഖി എന്നിവർ പങ്കെടുക്കും.

സംഘാടകസമിതിയോഗത്തിൽ കൺവീനർ ഡോ. സി.ബാലൻ അധ്യക്ഷതവഹിച്ചു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം രൂപപ്പെടുത്തുകയും ഭരണഘടന ഉയർത്തിപ്പിടിക്കുകയും ചെയ്ത മതനിരപേക്ഷത എന്ന ഈ രാജ്യത്തിന്റെ ഉന്നതമായ മൂല്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പൗരത്വനിയമഭേദഗതിയിലൂടെ നമ്മുടെ മതേതരത്വം തകർക്കാനാണ് ശ്രമിക്കുന്നതെന്നും മതേതരത്വം തകർന്നാൽ ഈ രാജ്യത്തെ ജനാധിപത്യം ഇല്ലാതാകുമെന്നും യോഗത്തിൽ സംസാരിച്ച എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. 

എ.വി.ബാലകൃഷ്ണൻ, ഡി.വി.ബാലകൃഷ്ണൻ, ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ്ഹാജി, എ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments