കാസര്‍കോട് : പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിന് പകരം പ്ലാസ്റ്റിക്ക് ഉല്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്ന് എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള റീജിയന്‍ കൗണ്‍സില്‍ അംഗവുമായ എന്‍.എ.അബൂബക്കര്‍.[www.malabarflash.com]
വേള്‍ഡ് മലയാളി കൗണ്‍സിലും ലേബര്‍ ഇന്ത്യാ ഗ്രൂപ്പും ചേര്‍ന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പരിസ്ഥിതി സംരക്ഷണ കേരള യാത്രയുടെ സമാപനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.
പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കണെമെങ്കില്‍ അതിന്റെ നിര്‍മ്മാണമാണ് ആദ്യം തടയേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കൂ എന്ന സന്ദേശം പൊതു ജനങ്ങളിലും വിദ്യാര്‍ത്ഥികളിലുമെത്തിക്കാന്‍കേരളത്തിലെ 14 ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ പ്രകൃതി സംരക്ഷണം പ്രമേയമാക്കിയുള്ള സ്‌കിറ്റുകള്‍ അവതരിപ്പിച്ചു.
കോട്ടയം ഗുരുകുലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നുമാരംഭിച്ച യാത്ര കാസര്‍കോട് എന്‍.എ മോഡല്‍ സ്‌കൂളില്‍ സമാപിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു.എന്‍.എ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യതീഷ് ബല്ലാള്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ചാപ്‌റ്റര്‍ വൈസ് പ്രസിഡണ്ട് സി.എല്‍. ഹമീദ്, സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്, സ്‌കൂള്‍ ഹെഡ് സുബാഷ് സംസാരിച്ചു.
0 Comments