തിരുവനന്തപുരം: നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.[www.malabarflash.com]
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിൾ മരിച്ചെന്ന വിവരമറിഞ്ഞ ഉടൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന പോലീസ് മേധാവിയോട് നേപ്പാൾ പോലീസുമായി ബന്ധപ്പെടാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതിയും ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടറും കാഠ്മണ്ടുവിലെ ആശുപത്രിയിലുണ്ട്. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മനത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായി മന്ത്രി കടകംപള്ളി ഫോണിൽ സംസാരിച്ചിരുന്നു. ആവശ്യമായ ഇടപെടലുകൾ നടത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു.
പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ നേപ്പാൾ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചു വരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

0 Comments