കുമ്പള: കുമ്പള ബംബ്രാണയില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. പരിക്കേറ്റ രണ്ടുവിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
മദ്രസയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണംകഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിക്കുകയും സിഎഎ, എന്‍ആര്‍സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പരാതിപ്പെട്ടു.
ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസയിലെ സഹീദ് (13), മുനാസ് (17) എന്നിവരാണ് ആര്‍.എസ്.എസ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്രസവിട്ട് പോവുകയായിരുന്ന കുട്ടികളെ ഒരു സംഘം അക്രമിക്കുകയായിരുന്നു.
കാറില്‍ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. നാട്ടുകാര്‍ ഓടിക്കൂടി സംഘത്തില്‍പ്പെട്ട ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments