അമരാവതി: വിവാഹഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് ബന്ധുവായ യുവാവ് തീവെച്ചു. രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ദുല്ലയിലാണ് സംഭവം.[www.malabarflash.com]
പെണ്‍കുട്ടിയുടെ ബന്ധുക്കളായ രാമകൃഷ്ണ (18), വിജയലക്ഷ്മി (അഞ്ച്) എന്നിവരാണ് മരിച്ചത്. യുവതിയുടെ മാതാപിതാക്കളായ അപ്പറാവു, സത്യവേണി, സഹോദരി ദുര്‍ഗ ഭവാനി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുല്ല സ്വദേശിയായ അപ്പറാവുവിന്റെ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അനന്തരവനായ ശ്രീനിവാസ് നിരന്തരമായി ശല്യം ചെയ്തിരുന്നു. എന്നാല്‍ ശ്രീനിവാസിന്റെ സ്വഭാവദൂഷ്യം കാരണം അപ്പറാവുവും ബന്ധുക്കളും വിവാഹഭ്യര്‍ഥന നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. അതിനുശേഷവും ശ്രീനിവാസ് പെണ്‍കുട്ടിയെയും വീട്ടുകാരെയും ശല്യപ്പെടുത്തുന്നത് തുടര്‍ന്നു.
അതിനിടെ, ജനുവരി 17ന് ശ്രീനിവാസ് പെണ്‍കുട്ടിയെയും അമ്മ സത്യവേണിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമത്തില്‍ പരിക്കേറ്റ സത്യവേണി ശ്രീനിവാസിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതില്‍ കുപിതനായ ശ്രീനിവാസ് ബുധനാഴ്ച അപ്പറാവുവിന്റെ വീട്ടിലെത്തി വീട് പുറത്ത് നിന്ന പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് വീട്ടിലെത്തിയതായിരുന്നു ദുര്‍ഗയും മക്കളും. സംഭവത്തില്‍ ഒളിവിലായ ശ്രീനിവാസിനായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

0 Comments