NEWS UPDATE

6/recent/ticker-posts

മനുഷ്യ മഹാ ശൃംഖലക്കിടെ ആർ എസ് എസ് പ്രവർത്തകന്റെ ആത്മഹത്യാ ശ്രമം; വന്ദേമാതരം വിളിച്ച് കൈ ഞരമ്പ് മുറിച്ചു

കൊല്ലം: എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് വന്ദേമാതരം എന്ന് വിളിച്ച് കൈ ഞരമ്പ് മുറിച്ചത്. ഇയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.[www.malabarflash.com]

പോലീസ് വാഹനത്തില്‍ കൊല്ലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Post a Comment

0 Comments