കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വേണ്ടെന്നുവെച്ച് ചുമട്ടുതൊഴിലാളിയായ യുവാവിനോടൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനി വിവാഹിതയായി.[www.malabarflash.com]
കാഞ്ഞങ്ങാട്ടെ സ്വകാര്യകോളജില്‍ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയും തോയമ്മല്‍ സ്വദേശിനിയുമായ സുകന്യ(22)യാണ് വിവാഹിതയായത്. ജനുവരി 15നാണ് സുകന്യ ചുമട്ടുതൊഴിലാളിയായ കാഞ്ഞങ്ങാട് കവ്വാച്ചിറയിലെ പ്രിയേഷിനോടൊപ്പം ഒളിച്ചോടിയത്.
സുകന്യയെ കണ്ട് ഇഷ്ടപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഒളിച്ചോട്ടം. പ്രിയേഷുമായുള്ള സുകന്യയുടെ ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും പഠനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് സുകന്യ കാമുകനൊപ്പം നാടുവിട്ടത്.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സുകന്യയും പ്രിയേഷും മലപ്പുറത്തുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. മലപ്പുറത്തെത്തിയ പോലീസ് രണ്ടുപേരെയും കണ്ടെത്തി. താനും പ്രിയേഷും മലപ്പുറത്തെ ഒരു ക്ഷേത്രത്തില്‍ വിവാഹിതരായതായി സുകന്യ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് ഇരുവരെയും പോലീസ് നാട്ടിലേത്തിക്കുകയും സുകന്യയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിവാഹിതയായതിന്റെ രേഖകള്‍ കാണിച്ചതോടെ സുകന്യയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

0 Comments