NEWS UPDATE

6/recent/ticker-posts

രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം: കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപ്പദവ് വാണിവിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക രൂപയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ ഷിറിയ പാലത്തിന് സമീപം കടപ്പുറത്ത് കണ്ടെത്തിയത്.[www.malabarflash.com]

രണ്ടു ദിവസം മുമ്പാണ് രൂപയെ കാണാതായത്. ഇവരുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം രൂപയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എസ് സി ബി ഉദ്യാവര്‍ ബ്രാഞ്ച് മാനേജര്‍ ചന്ദ്രന്റെ ഭാര്യയാണ്.


Post a Comment

0 Comments