NEWS UPDATE

6/recent/ticker-posts

കേരളത്തെ ഗുജറാത്താക്കാൻ മതേതര സമൂഹം അനുവദിക്കില്ല: എം പി നവാസ്

കാസർകോട്: കേരളത്തിലെ പൊതുസമൂഹം എന്നും വർഗീയതയ്ക്ക് എതിരായി നിലകൊണ്ടവരാണ് അത് കൊണ്ടാണ് കേരളത്തെ ഗുജറാത്താക്കാമെന്ന സംഘപരിവാരത്തിന്റെ മോഹം നടക്കാതെ പോകുന്നതെന്നും എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് പറഞ്ഞു.[www.malabarflash.com]

എം എസ് എഫ് കാസർകോട് ഗവണ്മെന്റ് കോളേജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പൗരത്വാ ഭേദഗതി നിയമത്തിനെതിരായ രാപകൽ സമരം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യൂണിറ്റ് പ്രസിഡന്റ് അറഫാത്ത് കൊവ്വൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കന്യയാന സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്,  ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, എ എം കടവത്ത്, സഹീർ ആസിഫ്, ഹമീദ് സി ഐ, എം എ നജീബ്, കലാഭവൻ രാജു, സദാനന്ദൻ, മാർട്ടിൻ എബ്രഹാം തോന്നയ്ക്കൽ, ഷാഹിദ റാഷിദ്, തസീല മേനങ്കോട്, ഷമീം ബേക്കൽ, സയ്യിദ് താഹ, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മർപ്പനടുക്ക,
സിദ്ദിഖ് ബദ്ർ നഗർ, ഹാരിസ് തൊട്ടി, ബിലാൽ ഇബ്നു അഷ്‌റഫ്, ശിഹാബ് പുണ്ടൂർ, സഫ്‌വാന, സലിസ സംസാരിച്ചു

Post a Comment

0 Comments