ലക്നോ: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി ബന്ദിയാക്കിയവരെ പോലീസ് മോചിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് വീട്ടിലേക്ക് ഇരച്ചു കയറിയ യുപി പോലീസിന്റെ കമാൻഡോ സേന 20 കുട്ടികളെയും മൂന്നു സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പോലീസ് നടത്തിയ വെടിവയ്പിൽ അക്രമി കൊല്ലപ്പെടുകയും ചെയ്തു.[www.malabarflash.com]
ഫാറൂഖാബാദ് ജില്ലയിലെ കതാരിയ ഗ്രാമത്തിലാണ് സംഭവം. പരോളിലിറങ്ങിയ സുഭാഷ് ബദം എന്നയാളാണ് കുട്ടികളെയും ഏതാനും സ്ത്രീകളെയും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു വീടിനുള്ളിൽ ബന്ദികളാക്കിയത്.
മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് കുട്ടികളെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാതിരുന്നതോടെ അന്വേഷിച്ചെത്തിയപ്പോളാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. ഇതോടെ സ്ഥലത്തെത്തേക്ക് കൂടുതൽ പോലീസും ഭീകരവിരുദ്ധ സംഘവും എത്തുകയായിരുന്നു.

0 Comments