കോട്ടയം: കോട്ടയം നഗരത്തിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാർക്ക് നേരെ മുട്ടയേറ്. സ്ത്രീജീവനക്കാർക്ക് നേരെയാണ് മുട്ടയേറ് നടന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.[www.malabarflash.com]
രാവിലെ എട്ടിന് ബാങ്ക് തുറക്കാൻ എത്തിയപ്പോൾ ഒരു സംഘം ആളുകൾ സ്ത്രീ ജീവനക്കാരെ വളഞ്ഞുവച്ച് മുട്ടയെറിയുകയായിരുന്നെന്ന് പറയുന്നു. സംഭവത്തിൽ ഒൻപത് സ്ത്രീ ജീവനക്കാർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബാങ്കിന്റെ ഷട്ടറുകൾക്കുള്ളിൽ കല്ലും കുപ്പിയും ആണിയടിച്ച പട്ടിക കഷണങ്ങളും നിറച്ചിരുന്നതായി ജീവനക്കാർ പറയുന്നു. ഷട്ടർ തുറന്നാൽ തലയിൽ വീഴുന്നതരത്തിലാണ് കല്ലും കുപ്പിയും മറ്റും വച്ചിരുന്നെന്നും ജീവനക്കാർ പറയുന്നു. പൂട്ടിനുള്ളിൽ പശയൊഴിച്ചും ആണിയടിച്ചും നശിപ്പിക്കും. എല്ലാ ദിവസവും പൂട്ട് തല്ലിത്തുറന്ന് ബാങ്കിനുള്ളിൽ കയറേണ്ട അവസ്ഥയാണുള്ളതെന്നും ബാങ്ക് മാനേജർ പറഞ്ഞു. സിഐടിയു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ജീവനക്കാർ ആരോപിച്ചു.

0 Comments