NEWS UPDATE

6/recent/ticker-posts

പാലിയേറ്റീവ് ദിനത്തിൽവേദനകൾ മറന്നൊരു ബോട്ട് യാത്ര

നീലേശ്വരം: രോഗത്തിനും ദുരിതത്തിനും മുന്നിൽ തളർന്നു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട രോഗാതുരതമായ ജീവിതത്തിൽ നിന്നും ബോട്ട് യാത്രയും കായലോര കാഴ്ചകളും വല്ലാത്ത അനുഭൂതി സമ്മാനിച്ചു.[www.malabarflash.com] 

മരുന്നു മണക്കുന്ന റൂമും ഒറ്റപ്പെടലിന്റെ അസഹനീയതയും കായലിലെ കാറ്റിലും കാഴ്ചകളിലും അലിഞ്ഞില്ലാ തായ നിമിഷങ്ങൾ സമ്മാനിച്ച മണിക്കൂറുകളെ കുറിച്ചാണ് 108 വയസ്സായ മുള്ളേരിയയിൽ നിന്നുള്ള ചോമാറുവിന് പറയാനുള്ളത്.

പാലിയേറ്റീവ് ദിനമായ ജനുവരി പതിനഞ്ച് ബുധൻ മുളിയാറിലെ കോട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് തങ്ങളുടെ പാലിയേറ്റീവ് വിങ്ങിന്റെ കീഴിലുള്ള രോഗികളുമായി ത്രിക്കരിപ്പൂരിലുള്ള വെള്ളാപ്പിൽ ബോട്ടിങ്ങിനെത്തിയത്. ക്യാൻസർ, പക്ഷാഘാതം, സെറിബ്രൽ പാഴ്‌സി, ഓട്ടിസം, കിഡ്‌നി രോഗം, വാർധക്യ സഹജമായ രോഗം ഉൾപ്പെടെ മുപ്പതോളം രോഗികളും ഫൗണ്ടേഷൻ പ്രവർത്തകരുമാണ് മണിക്കൂറുകളോളം ബോട്ടിംഗ് നടത്തിയത്.


ജീവിതത്തിൽ ആദ്യമായാണ്‌ പലരും ബോട്ടു കാണുന്നതും യാത്രചെയ്യുന്നതുമെല്ലാം, കുറച്ചു സമയത്തേക്ക് എല്ലാ വേദനകളും പ്രയാസങ്ങളും മറന്നു ആടിയും പാടിയും വിഷമങ്ങൾ കായലിന് കൈമാറി വൈകുന്നേരത്തോട് കൂടി അവർ മടങ്ങി.

അക്കര ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ മുഹമ്മദ് യാസിർ, പാലിയേറ്റീവ് ലീഡർ മൊയ്‌ദീൻ പൂവടുക്കം, പാലിയേറ്റീവ് നഴ്സ് പത്മിനി, ഫിസിയോതെറാപ്പി സ്റ്റുമാരായ ജിനിൽ, നിഖിൽ, സോഷ്യൽ വർക്കർ ജോബിൻ, വളണ്ടിയർമാരായ മഖ്സൂദ്‌, ശംസുദ്ദീൻ എന്നിവർ ടീമിന് നേതൃത്വം നൽകി.

Post a Comment

0 Comments