NEWS UPDATE

6/recent/ticker-posts

പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.[www.malabarflash.com]

സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments