NEWS UPDATE

6/recent/ticker-posts

പിതാവിനെ സംരക്ഷിച്ചില്ല; മകളുടെ ആധാരം റദ്ദാക്കി

പാ​ല​ക്കാ​ട്: പി​താ​വി​നെ സം​ര​ക്ഷി​ക്കാ​ത്ത മ​ക​ളു​ടെ ആ​ധാ​രം റ​ദ്ദ് ചെ​യ്ത് പാ​ല​ക്കാ​ട് ആ​ർ.​ഡി.​ഒ‍. ചി​റ്റൂ​ര്‍ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ മു​തി​ര്‍ന്ന പൗ​രന്റെ അ​പേ​ക്ഷ​യി​ലാ​ണ്​ പാ​ല​ക്കാ​ട് മെ​യി​ൻ​റ​ന​ന്‍സ് ട്രൈ​ബ്യൂ​ണ​ല്‍ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റും സ​ബ് ഡി​വി​ഷ​ന​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​യ പി.​എ. വി​ഭൂ​ഷ​ണ​ന്‍ ആ​ധാ​രം റ​ദ്ദാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.[www.malabarflash.com]

മ​ക​ള്‍ ത​ന്നെ​യും ഭാ​ര്യ​യെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ സ്വ​ത്തു​ക്ക​ള്‍ സെ​റ്റി​ല്‍മെന്റായി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് ന​ല്‍കി​യെ​ന്നും അ​തി​നു​ശേ​ഷം മ​ക​ള്‍ സം​ര​ക്ഷി​ക്കു​ക​യോ, ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ക​യോ ചെ​യ്തി​ല്ലെ​ന്നും കാ​ണി​ച്ചാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

മ​ക​ളോ​ട്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ന്‍ പ​ല​ത​വ​ണ നോ​ട്ടീ​സ​യ​ച്ചെ​ങ്കി​ലും ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ ഹാ​ജ​രാ​വു​ക​യോ, തന്റെ  ഭാ​ഗം വി​ശ​ദീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ല്‍ മെ​യി​​ൻ​റ​ന​ന്‍സ് ആ​ക്ട് -2007ലെ ​സെ​ക്ഷ​ന്‍ ആ​റ്​ (നാ​ല്) പ്ര​കാ​രം എ​തി​ര്‍ക​ക്ഷി​യാ​യ മ​ക​ളെ എ​ക്‌​സ്പാ​ര്‍ട്ടി​യാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​സ്തു കൈ​മാ​റി​ക്കി​ട്ടി​യ ശേ​ഷം അ​പേ​ക്ഷ​കന്റെ  സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഭൗ​തി​ക ആ​വ​ശ്യ​ങ്ങ​ളും മ​ക​ള്‍ നി​ര​സി​ച്ച​താ​യി ട്രൈ​ബ്യൂ​ണ​ലി​ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ആ​ധാ​രം റ​ദ്ദാ​ക്കി​യ​ത്.

Post a Comment

0 Comments