ബഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.[www.malabarflash.com]
എംബസിക്കടുത്ത് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു. ടിഗ്രിസ് നദിയുടെ കരയില്‍ നിന്നാണ് ശബ്ദം കേട്ടത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ മിക്കതും അവിടെയാണ്. ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
0 Comments