NEWS UPDATE

6/recent/ticker-posts

സആദ: ആത്മീയ സംഗമം 365 കേന്ദ്രങ്ങളിൽ

കാസർകോട്: പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തിൽ ജില്ലയിലെ 365 യൂണിറ്റ് കേന്ദ്രങ്ങളിൽ സആദ ആത്മീയ സംഗമങ്ങൾ സംഘടിപ്പിക്കാൻ സുന്നി സംഘടനകളുടെ സംയുക്ത ക്യാബിനറ്റ് സമ്മിറ്റ് യോഗം തീരുമാനിച്ചു.[www.malabarflash.com]

രാജ്യം നേരിടുന്ന സമകാലീന പ്രശ്നങ്ങൾക്കെതിരെ ആത്മീയ പ്രതിരോധമെന്ന നിലയിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ മഹ്ളറത്തുൽ ബദ്രിയ്യ, ഹിസ്ബുൽ ബഹ്റ്, ഹിസ്ബുന്നസ്റ് തുടങ്ങിയവ നടക്കും. 

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജ്യത്തിന്റെ മതേതരത്വംവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള ഉദ്ബോധനവും പ്രാർത്ഥനയും നടക്കും.
ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച  വൈകിട്ട് 6.30ന് തൃക്കരിപ്പൂർ സോണിലെ പൂങ്ങോട് ഹസനിയ്യയിൽ നടക്കും. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈഫുല്ലാഹ് തങ്ങൾ അത്തുട്ടി അധ്യക്ഷത വഹിക്കും.
ബശീർ പുളിക്കൂർ, ഹംസ മിസ്ബാഹി, സിദ്ദീഖ് സഖാഫി ബായാർ, ജബ്ബാർ മിസ്ബാഹി, നൗശാദ് മാസ്റ്റർ, സക്കീർ പെട്ടിക്കുണ്ട്, അശ്രഫ് ഒാട്ടപ്പടവ്, റശീദ് സഅദി പൂങ്ങോട്, സഇൗദ് സഅദി പൂങ്ങോട്, മുജീബ് ലത്തീഫ്, ഇബ്രാഹീം മാസ്റ്റർ കുന്നുംകൈ, എൻ ഇബ്രാഹീം നീലമ്പാറ തുടങ്ങിയവർ പ്രസംഗിക്കും.
ഫെബ്രുവരി 15ന് കാസർകോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലി, മാർച്ചിൽ നടക്കുന്ന ജില്ലാ ഉമറാ സമ്മേളനം, എസ് എസ് എഫ് പ്രോഫ്സമ്മിറ്റ് എന്നിവയുടെ കർമ പദ്ധതികൾ സംഗമത്തിൽ അവതരിപ്പിക്കും.
ഇതു സംബന്ധമായി ചേർന്ന ക്യാബിനറ്റ് സമ്മിറ്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പദ്ധതിയവതരണം നടത്തി.
സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, സക്കീർ മാസ്റ്റർ പെട്ടിക്കുണ്ട്, അഹ്മദ് മൗലവി കുണിയ, ഹമീദ് മൗലവി കാഞ്ഞങ്ങാട്, മുഹമ്മദ് സഖാഫി പാത്തൂർ, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട, മൂസ സഖാഫി കളത്തൂർ പ്രസംഗിച്ചു.
അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ സ്വഗതവും സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Post a Comment

0 Comments