ഫറോക്ക്: സോഷ്യല്‍ മീഡിയ വഴി യുവതികളുടെ ചിത്രം കാണിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം പോലീസ് പിടിയിലായി. അന്തര്‍ സംസ്ഥാന പെണ്‍ വാണിഭ സംഘത്തിലെ കണ്ണികളിലെ രണ്ട് പേരെയാണ് രാമനാട്ടുകരയില്‍നിന്നും ഫറോക്ക് പോലീസ് പിടികൂടിയത്.[www.malabarflash.com]
മണ്ണാര്‍ക്കാട് പൂളമണ്ണ മൊയ്തീന്‍ (34) കൊല്ലം പുതുകുളം കലക്കോട് വാഹിദ (35) എന്നിവരെയാണ് ഫറോക്ക് സി എ. കെ. കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ രണ്ട് മാസമായി രാമനാട്ടുകരയിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
രാമനാട്ടുകര കെയര്‍വെല്‍ ആശുപത്രിക്ക് സമീപം വാഹിദ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അസം മല്ലിക് പൂര്‍ ബസാര്‍ സ്വദേശിനിയായ 20 കാരിയുടെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളുരു ആര്‍ ടി നഗരില്‍ സഹോദരിയുടെ കൂടെ താമസിക്കുന്ന യുവതിയെ ഒന്നാം പ്രതി ശിഹാബ്, രണ്ടാം പ്രതി മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് കടത്തികൊണ്ടുവരികയായിരുന്നു.
ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്‍കി മൂന്നാം പ്രതി റജീനയുടെ കരുവന്‍തിരുത്തിയിലെ വിട്ടില്‍ കൊണ്ടുവന്ന് ലൈഗികമായി പീഡിപ്പിക്കുകയും പിന്നീട് മൂന്നാം പ്രതി യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒന്നും മൂന്നും പ്രതികള്‍ ആറാം പ്രതി വാഹിദയുടെ രാമനാട്ടുകരയിലെ വീട്ടില്‍ കൊണ്ടുവന്ന് അവിടെ അന്യായമായി തടങ്കലില്‍ വെച്ച് രണ്ടാം പ്രതി മൊയ്തീന്‍, നാലാം പ്രതി ജലീല്‍, അഞ്ചാം പ്രതിയും ചേര്‍ന്ന് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന് ഫറോക്ക് പോലീസ് പറഞ്ഞു.
0 Comments