NEWS UPDATE

6/recent/ticker-posts

ആർ.എസ്.എസ് പരിപാടിയില്‍ എസ്.ഐ; സി.പി.എം നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

കണ്ണൂർ: കണ്ണൂരില്‍ ആർ.എസ്.എസ് പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. മട്ടന്നൂരിൽ ആര്‍.എസ്.എസ് നേതാവ് സി.കെ രഞ്ജിത്തിന്റെ സ്മൃതി ദിന പരിപാടിയാണ് എസ്.ഐ കെ.കെ രാജേഷ് ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂര്‍ കിളിയങ്ങാട് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള വീരപഴശ്ശി സ്മൃതി സേവാസമിതി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് മട്ടന്നൂര്‍ എസ്.ഐ കെ.കെ രാജേഷാണ്. സി.കെ രഞ്ജിത്തിന്‍റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. വേദിയില്‍ സംസാരിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിന്നാലെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

പരിപാടിയുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു ക്ലാസ് മറ്റൊരാളുടെ നേതൃത്വത്തില്‍ അവിടെ നടന്നിട്ടുണ്ട്. ആ ക്ലാസ്സിന്‍റെ ഉദ്ഘാടനമാണ് താന്‍ നിര്‍വഹിച്ചതെന്നാണ് എസ്.ഐ സ്പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ വിശദീകരണം.

Post a Comment

0 Comments