NEWS UPDATE

6/recent/ticker-posts

പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു; എസ് വൈ എസ് സമര സദസ്സ്

കാസറകോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ കാസറകോട് സോൺ എസ് വൈ എസ് കാസറകോട് പുതിയ ബസ്സ്‌ സ്റ്റാന്റ് പരിസരത്ത് സമര സദസ്സ് സംഘടിപ്പിക്കുന്നു.[www.malabarflash.com]

സി എ എ, എൻ ആർ സി തുടങ്ങിയ കിരാത നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് സമര സദസ്സ് സംഘടിപ്പിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉത്ഘാടനം ചെയ്യും. സോൺ പ്രസിഡന്റ് സയ്യിദ് അബ്ദുൽ കരീം അൽ ഹാദി അധ്യക്ഷത വഹിക്കും 

എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ വിഷയം അവതരിപ്പിക്കും, ബി പി പ്രതീപ് കുമാർ (യൂത്ത് കോൺഗ്രസ്), ശിവ പ്രസാദ് (ഡി വൈ എഫ് ഐ ), എം എ നജീബ് (യുത്ത് ലീഗ് ), ശാഫി സുഹ്‌രി (എൻ വൈ എൽ ) അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീർ ഏർമാളം
പ്രസംഗിക്കും

Post a Comment

0 Comments