മൊഗ്രാൽ പുത്തൂർ: എസ്.വൈ.എസ് മൊഗ്രാൽ പുത്തൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച സമര സദസ്സ് മൊഗ്രാൽ പുത്തൂർ ടൗണിൽ സമാപിച്ചു. അബ്ദുൽ റസ്സാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ദർബാർക്കട്ട മുഖ്യ പ്രഭാഷണം നടത്തി.[www.malabarflash.com]
സി. രാജിവൻ, പി.കെ മുനീർ ഹാജി, എം.രാമൻ, ഗോപി കുതിരക്കൽ, അബ്ദുൽ അസീസ് കടപ്പുറം, എ.കെ കമ്പാർ, സുബൈർ ബാടൂർ, ബാദുഷ സഖാഫി അൽ ഹാദി, കെ.എൻ ബാബു രാജൻ, നജീബ് കുന്നിൽ, ആബിദ് എടച്ചേരി, യൂനുസ് തളങ്കര തുടങ്ങിയവർ സംബന്ധിച്ചു.
0 Comments