കാസര്‍കോട്: നാലാംതരം വിദ്യാര്‍ത്ഥിനിയെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ 20 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com]
കിനാനൂര്‍ പെരിയാലിലെ പി.രാജന്‍ നായരെയാണ് (58) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കാനും വിധിച്ചു.
രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപകനായ രാജന്‍ നായര്‍ അതേ സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനിയെ സ്മാര്‍ട്ട് റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
2018 ഒക്ടോബര്‍ 11നും അതിനുമുമ്പുമാണ് പീഡനം നടന്നത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധ്യാപകന്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് രാജന്‍ നായര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ എം.വി ഷിജുവാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.

0 Comments