NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ കവാട സമര്‍പ്പണം

ഉദുമ: പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ക്ഷേത്ര കവാടത്തിന്റെ സമര്‍പ്പണം ബ്രഹ്മകലശോത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി കെ.ശ്രീധരന്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]

സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ മടയന്‍, ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ ഇ കൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ രവീന്ദ്രന്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എന്‍ നാരായണന്‍, സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ പി ടി രജീഷ്, നവീകരണ കമ്മിറ്റി ട്രഷറര്‍ സി മോഹനന്‍, എന്നിവര്‍ സംസാരിച്ചു. മാതൃസമിതി സെക്രട്ടറി കെ സതി സ്വാഗതവും ക്ഷേത്ര ഭജന സംഘം പ്രസിഡണ്ട് അഭിലാഷ് കെ വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments