NEWS UPDATE

6/recent/ticker-posts

ഉദുമ ഇസ് ലാമിയ സ്കൂളിൽ ഒരുമയുടെ രുചി മേളം

ഉദുമ: നാലാം തരം മലയാളത്തിലെ 'ഊണിന്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഉദുമ ഇസ് ലാമിയ എഎൽപി സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ രുചിമേളം നാടിനും നാട്ടാർക്കും നവ്യാനുഭവമായി.[www.malabarflash.com]

കുട്ടികൾക്ക് രുചി അനുഭവമില്ലാത്ത കാളൻ, ഓലൻ, പരിപ്പ്, പുളിഞ്ചി, പച്ചടി, കിച്ചടി എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അധ്യാപകർ ഇത്തരമൊരു പ്രവർത്തനം സ്കൂളിൽ ഒരുക്കിയത്.

ക്ലാസ് പിടിഎയിൽ കാര്യം അവതരിപ്പിച്ച

പ്പോൾ ലഭിച്ച പ്രോത്സാഹനത്തിന്റെ ഫലമായി പ്രഥമനും പപ്പടവും ശർക്കര വരട്ടിയും ഇലയും അടക്കം പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ സദ്യ സ്കൂളിൽ തയ്യാറാവുകയായിരുന്നു.

നാലാം ക്ലാസിലെ അധ്യാപകരായ സി.ശ്രീജ, പി.സുജിത്ത്, എൻ ധന്യ, ശോഭിതനായർ എന്നിവർ പഠന പ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments