ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷയെ(39)യും കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ(42)യെയും മഞ്ചേശ്വരം സി.ഐ എ .വി ദിനേശന്‍, എസ് .ഐ ഇ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
3,500 രൂപ വീതമാണ് ക്വട്ടേഷൻ സംഘം കൈപറ്റിയത്. കർണാടകത്തിൽ നിന്നാണ് കൊലയാളികളെ വരുത്തിയത് ഇവർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായിൽ മരണപ്പെടുന്നത്. പുലർച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിച്ചു. ഇസ്മായില്‍ തൂങ്ങിമരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ വേണ്ടി താനും ഹനീഫയും ചേര്‍ന്ന് ഇറക്കി കിടത്തിയതാണെന്നുമെന്നുമാണ് ആയിഷ മൊഴി നല്‍കിയതെങ്കിലും കഴുത്തിന്റെ പിന്‍ഭാഗത്തും കയറ് മുറുകിയ നിലയില്‍ കണ്ടതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.
അസ്വാഭാവിക മരണത്തിൽ കേസെടുത്ത പോലീസ് അന്വേഷണവും തുടങ്ങി. ഇതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്.
ഇസ്മായിൽ മദ്യപിച്ചെത്തി ആയിശയെ ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നും ഇരുവരും തമ്മിൽ തർക്കം ഉണ്ടായി.
ഹനീഫയും ആയിശയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കർണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്. കൊലയാളികൾക്കായി കതക് തുറന്ന് കൊടുത്തത് ആയിശയായിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പതിനായിരം രൂപ കൂട്ടുപ്രതികൾക്ക് നൽകിയതായും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
0 Comments