NEWS UPDATE

6/recent/ticker-posts

പള്ളികളില്‍ സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, മതാചാരങ്ങളില്‍ കോടതി ഇടപെടരുത്- വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. എന്നാല്‍ സ്ത്രീകള്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കണം എന്നോ, വെള്ളിയാഴ്ച നിസ്‌കാരത്തില്‍ പങ്കെടുക്കണമെന്നോ മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.[www.malabarflash.com]

സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ആരോപിച്ച് പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദ, സുബേര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സാദ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തത്.

പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വിദഗ്ദ സമിതി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ മാത്രമേ കഴിയുകയുള്ളു. പള്ളികള്‍ക്കുമേല്‍ മറ്റു അധികാരങ്ങള്‍ ഒന്നുമില്ല എന്നതും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 14, 15,21 ,25 29 അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ മതാചാരങ്ങളില്‍ ഇടപെടുന്നത് അനുചിതം ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതം, വിശ്വാസം എന്നിവയില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന വിഷയം പരിശോധിക്കുന്ന ശബരിമല വിശാല ബെഞ്ച് പരിഗണിക്കേണ്ട ഏഴ് പുതിയ വിഷയങ്ങളും സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments