ഉദുമ: ദുഷ്ടനായ മനസ് ബോംബിനെക്കാളും മാരകമായിരിക്കുമെന്ന് ഉപ്പള കൊണ്ടെവുറു നിത്യാനന്ദ ആശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി പറഞ്ഞു.[www.malabarflash.com]
ഒദവത്ത് തെരുവത്തമ്പലം ചുളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പുനഃ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി നടന്ന ആചാര്യ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.
ഓരോ മനസ്സും ധാര്‍മികമായി വളര്‍ത്തിയെടുക്കണം. ധാര്‍മികതയിലൂന്നിയ മനസ് ഹിംസയെ അംഗീകരിക്കില്ല.
നിയമങ്ങള്‍ കൊണ്ട് അനുസരിപ്പിക്കാന്‍ കഴിയാത്ത പലതും, ധാര്‍മികതയിലൂടെ വശത്താക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ കൊണ്ട് അനുസരിപ്പിക്കാന്‍ കഴിയാത്ത പലതും, ധാര്‍മികതയിലൂടെ വശത്താക്കാമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പട്ടുവം തൊട്ട് ദക്ഷിണ കന്നഡ ജില്ലയിലെ പണമ്പൂര്‍ വരെയുളള 14 നഗരങ്ങളിലായി സ്ഥിതിചെയ്യുന്ന 22 നഗര ക്ഷേത്രങ്ങളിലെ നൂറോളം സ്ഥാനികരെ ചടങ്ങില്‍ ആദരിച്ചു.
പുനര്‍നിര്‍മ്മാണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഒദവത്ത് തെരുവത്തമ്പലം ചുളിയാര്‍ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ മടയന്‍, പതിനാല് നഗരം ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി എം കെ ശശികുമാര്‍, കിഴക്കേ തെരു വെളളിക്കുന്ന് ക്ഷേത്രം പ്രസിഡന്റ് ടി കുഞ്ഞികണ്ണന്‍, സി ഗജേന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. പുനര്‍നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി ബാലകൃഷ്ണന്‍ സ്വാഗതവും യു എ ഇ കമ്മിറ്റി അംഗം കെ അശോകന്‍ നന്ദിയും പറഞ്ഞു.
0 Comments