മിർസാപൂർ: സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. യു.പിയിലെ മിർസാപൂരിലെ രാംപൂർ അതാരി പ്രൈമറി സ്‌കൂളിൽ ആണ് സംഭവം.[www.malabarflash.com]
സ്‌കൂളിലെ അംഗൻവാടി വിദ്യാർഥിയായ അഞ്ചൽ ആണ് ദാരുണമായി മരിച്ചത്. സ്‌കൂളിലുണ്ടായിരുന്ന കെട്ടിട നിർമാണ സാമഗ്രികളിൽ തട്ടിയാണ് പെൺകുട്ടി പാത്രത്തിലേക്ക് വീണത്.
അധ്യാപകരും പാചകക്കാരും ചേർന്ന് കുട്ടിയെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു. പാചകക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ യാദവിനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുശീൽ പട്ടേൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments