കൊടുങ്ങല്ലൂർ: നഗരസഭ പരിധിയിലെ പുല്ലൂറ്റ് കോഴിക്കടയിൽ കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് കോഴിക്കട സെന്ററിന് സമീപം താമസിക്കുന്ന തൈപറമ്പിൽ വിനോദ് (45), ഭാര്യ രമ (43), മകൾ നയന (17), മകൻ നീരജ് (ഒമ്പത്) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വിനോദ് വീടിന്റെ ഹാളിലെ ഫാനിന്റെ ഹുക്കിലും മക്കൾ അതേ ഹാളിലെ ജനലിലും ഭാര്യ മുറിയിലെ ജനലിലും തൂങ്ങി മരിച്ച നിലയിലാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ‘എല്ലാവരും ക്ഷമിക്കണം -മാപ്പ്. തെറ്റ് ചെയ്യുന്നവർക്ക് മാപ്പില്ല’ എന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.
രമയെ മൂന്ന് ദിവസമായി ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ സഹോദരി ലത അന്വേഷിച്ച് എത്തിയിരുന്നു. വീട് അടച്ചിട്ടതായി കണ്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദുർഗന്ധം പുറത്തേക്ക് വരാൻ തുടങ്ങിയതോടെ സംശയം തോന്നിയ പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. പോലീസിന്റെ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
വെള്ളിയാഴ്ച മുതൽ ഇവരെക്കുറിച്ച് വിവരമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മരണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച മുതലുള്ള പത്രം എടുക്കാതെ കിടപ്പുണ്ടായിരുന്നു.
വിനോദ് ഡിസൈൻ പണിക്കാരനും രമ കൊടുങ്ങല്ലൂർ വടക്കേനടയിലെ സ്റ്റേഷനറി കട ജീവനക്കാരിയുമാണ്. മകൾ കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിലും മകൻ പുല്ലൂറ്റ് ലേബർ എൽ.പി സ്കൂളിൽ നാലാം ക്ലാസിലും പഠിക്കുകയാണ്.
റൂറൽ ജില്ല പോലീസ് സൂപ്രണ്ട് കെ.പി. വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തിങ്കളാഴ്ച നടക്കുമെന്ന് പോലീസ് പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, വാർഡ് കൗൺസിലർ കവിത മധു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരുന്നു. ദുരന്ത വിവരം അറിഞ്ഞ് സ്ഥലത്ത് വൻ ജനക്കൂട്ടമാണ് എത്തിയത്.

0 Comments