NEWS UPDATE

6/recent/ticker-posts

അക്കാദമിക രംഗത്ത് പരസ്പര സഹകരണം അനിവാര്യം - പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

കാസർകോട്: അക്കാദമിക രംഗത്തെ പരസ്പര സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രസ്താവിച്ചു. കാസർകോട് ഗവ. കോളേജിലെ അറബി ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദ്വിദിന അന്താരാഷ്ട്ര അറബിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഗവേഷണ പഠനങ്ങൾ കൂടുതൽ സക്രിയമാകണം. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുടെ അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിലൂടെ ഗവേഷണ രംഗത്ത് ഒരു കുതിച്ചുചാട്ടം സാധ്യമാകും. ഭാഷാ പഠന - ഗവേഷണ രംഗങ്ങളിൽ നവീന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി അക്കാദമിക സഹകരണം ഉറപ്പുവരുത്തുന്നതിലൂടെ അറബി ഭാഷാപഠന രംഗത്ത് വലിയ പുരോഗതി നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഹരി കുറുപ്പ് അധ്യക്ഷത വഹിച്ചു. കോളേജിലെ അറബി വിഭാഗത്തിൽ പുതുതായി ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ നിർവഹിച്ചു. 

 യു.എ.ഇയിലെ പ്രമുഖ കവിയും മാധ്യമ പ്രവർത്തകനുമായ ഖാലിദ് അൽ ദൻഹാനി, ബാലസാഹിത്യകാരി ഹയാത് അൽ ഹമ്മാദി എന്നിവർ മുഖ്യാതിഥികളായിരുന്നു. സിൻഡിക്കേറ്റ് അംഗം രാജു എം.സി, സെനറ്റ് അംഗം വിജയൻ.കെ, അബ്ദുൽ ഖാദർ ബി.എച്ച് , അഭിജിത്ത് എ.കെ, ഫാതിമത്ത് ആരിഫ.കെ ആശംസകൾ നേർന്നു. അറബി വിഭാഗം മേധാവി ഡോ. മുഹമ്മദ് വി.എം സ്വാഗതവും, കോഡിനേറ്റർ ഡോ. സുഹൈൽ പി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments