NEWS UPDATE

6/recent/ticker-posts

ഡോക്ടർമാരുടെ വ്യാജ കുറുപ്പടി ഉണ്ടാക്കി ലഹരി മരുന്ന് വില്പന: രണ്ടുപേർ പിടിയിൽ

കൊല്ലം: ഡോക്ടർമാരുടെ പേരിൽ വ്യാജ കുറുപ്പടി ഉണ്ടാക്കി ലഹരിമരുന്നുകൾ വാങ്ങി വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി. ഇരവിപുരം തണ്ടാശ്ശേരി വയലിൽ വീട്ടിൽ അമിർഷ (20), മുണ്ടയ്ക്കൽ പുത്തൻ വയലിൽ വീട്ടിൽ എബ്രഹാം ( 20) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

മാനസിരോഗികൾക്ക് കർശന നിബന്ധനകളോടെ മാത്രം വിൽക്കുന്ന 60 നൈട്രോസേപാം ഗുളികൾ, പത്തോളം സിറിഞ്ചുകൾ എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. പ്രമുഖരായ അഞ്ച് ഡോക്ടർമാരുടെ പേരിൽ തയ്യാറാക്കിയ വ്യാജ കുറിപ്പടികളും പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇതിൽ 2014ൽ ജില്ലയിൽ നിന്നും സ്ഥലം മാറിപ്പോയ സർക്കാർ ഡോക്ടറുടെ സീൽ പതിച്ച കുറിപ്പടിയും ഉൾപ്പെടുന്നു. ഈ കുറിപ്പടികൾ കാണിച്ചാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരി മരുന്നുകൾ വാങ്ങുന്നത്.

ഗുളികകൾ പൊടിച്ചു ഇഞ്ചക്ഷൻ ലായനിയിൽ ലയിപ്പിച്ചു സിറിഞ്ചു ഉപയോഗിച്ചു കുത്തിവയ്ക്കുകയും അല്ലാതെ വായിലൂടെ കഴിക്കാറുമുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. വളരെ ചെറു പ്രായത്തിലുള്ള യുവാക്കളാണ് പ്രതികളിൽ നിന്നും ഗുളികൾ വാങ്ങി കുത്തിവയ്ക്കുന്നത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കായുമാണ് ഗുളികളും സിറിഞ്ചും കൊണ്ടു നടക്കുന്നത്. സ്കൂൾ കുട്ടികളും കുത്തി വയ്ക്കുന്ന കൂട്ടത്തിൽ ഉണ്ട്. വായിലുടെ കഴിക്കുന്നതിനേക്കാൾ വളരെ കൂടുതൽ ലഹരി കുത്തിവച്ചാൽ ലഭിക്കും. ഇങ്ങനെ നീളുന്നു പ്രതികളുടെ വെളിപ്പെടുത്തലുകൾ. പ്രതികളുടെ കൈകളുടെ മധ്യഭാഗത്തായി സിറിഞ്ചുകൾ കൊണ്ടു കുത്തിയ അനേകം പാടുകൾ കണ്ടെത്തി.

ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മയക്ക് മരുന്നു വിഭാഗത്തിൽ പ്പെട്ട ഗുളികകൾ അമിത വില വാങ്ങി ചില മെഡിക്കൽ ഷോപ്പുകാർ തരാറുണ്ടെന്നു കുന്നത്തൂരും കുണ്ടറയിലുമുള്ള ഓരോ മെഡിക്കൽ ഷോപ്പുകാർ എത്ര ഗുളികൾ വേണമെങ്കിലും വില കൊടുത്താൽ നൽകുമെന്നും പ്രതികൾ പറഞ്ഞു. ഈ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ ഉടൻ അന്വേഷണം ആരംഭിക്കും.


പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവ്,


അസി.എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്..ബി. സിവിൽ എക്സൈസ് ഓഫീസർമാരായ മനു, ശ്രീനാഥ്, ശരത്ത്, കബീർ, സി.എൽ. സുനിൽ ,മനു.കെ. മണി, ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments