NEWS UPDATE

6/recent/ticker-posts

മികച്ച യൂത്ത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ പ്രത്യേക ജൂറി പുരസ്കാരം ആസ്ക് ആലംപാടി ഏറ്റുവാങ്ങി

തിരുവനന്തരം: ആലംപാടി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് സംസ്ഥാന തലത്തിൽ മികച്ച യൂത്ത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019-20 വർഷത്തെ പ്രത്യേക ജൂറി പുരസ്കാരം കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.[www.malabarflash.com]

പ്രസിഡന്റ് അൽതാഫ് സി.എ, സെക്രട്ടറി സിദ്ധിഖ് എം, ട്രഷറർ സലാം ലണ്ടൻ, ജീ.സി.സി പ്രസിഡന്റ് മുസ്തഫ ഇ.എ, അബൂബക്കർ അക്കു, എന്നിവരാണ് പുരസ്കാരം സ്വീകരിച്ചത്. 

ചടങ്ങിൽ എം.എൽ.എ ഒ.രാജഗോപാൽ, നെഹ്‌റു യുവ കേന്ദ്ര നാഷണൽ വൈസ് ചെയർമാൻ വിഷ്ണു വർധൻ റെഡ്സി, സ്റ്റേറ്റ് ഡയറക്ട്ർ കെ കുഞ്ഞുമുഹമ്മദ്, എം. മനോരജ്ഞൻ, അലി സാമ്പ്രിൻ, എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കലാ കായിക സാമൂഹിക സാംസ്കാരിക തൊഴിൽ വിദ്യാഭ്യാസ രംഗങ്ങളിൽ നീണ്ട 31 വർഷത്തോളമായി കാസറകോട് ജില്ലയിൽ തന്നെ നിറസാനിദ്ധ്യമാണ് ആലംപാടി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ്.

2018 -19കാലയളവിൽ ആരോഗ്യ-ജീവകാരുണ്യ , പ്രതിരോധ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക-സന്നദ്ധ സേവനം, കലാ-കായിക പ്രവര്‍ത്തനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, ലഹരി നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, തുടങ്ങിയ നിരവധി മേഖലകളില്‍ ക്ലബ് നൽകിയ സംഭാവനകളാണ് പ്രത്യേക പുരസ്‌കാരത്തിന് അർഹതനേടിയത്.

2019-20 ജില്ലയിലെ മികച്ച യുത്ത് ക്ലബ്ബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ പുരസ്കാരം, സ്വച്ച് ഭാരത് മിഷന്റെ പുരസ്കാരം, ജെ.സി.ഐ കാസറകോടിന്റെ  പുരസ്കാരം തുടങ്ങിയ ഈ വർഷത്തെ യുത്ത് ക്ലബ്ബുകൾക്കുള്ള നിരവധി അവാർഡുകളും ആസ്ക്  ആലംപാടിക്കു ലഭിച്ചിട്ടുണ്ട് .

Post a Comment

0 Comments