NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഭരണി മഹോത്സവത്തിന് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശി മരിച്ചു

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് വരികയായിരുന്നു യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു.[www.malabarflash.com]

നീലേശ്വരം കൊട്ടോടിയിലെ കൃഷ്ണന്റെ മകന്‍ രജീഷ് (20)ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9 മണിയോടെ ബേക്കല്‍ പാലത്ത് സമീപമാണ് അപകടമുണ്ടായത്.
രജീഷും സുഹൃത്തുക്കളായ കൊട്ടോടി കുടുംബൂരിലെ ജിഷ്ണു (21), ശ്രീദയാല്‍ (21) എന്നിവരോടൊപ്പം പാലക്കുന്ന് ക്ഷേത്രത്തിലെ ഭരണ മഹോത്സവത്തിന് വരികയായിരുന്നു. ബേക്കല്‍ പാലത്തിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. 

ഗുരുതരമായ പരിക്കേററ മൂന്ന് പേരെയും ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷ് മരണപ്പെടുകയായിരുന്നു. ജീഷ്ണുവിനെയും, ശ്രീദയാലിലെനെയും കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാററി.

Post a Comment

0 Comments