തൃക്കരിപ്പൂര്‍: തടിയന്‍കൊഴുവലില്‍ സ്‌കൂള്‍ അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം നടന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തി നശിക്കുകയും വീടിന്റെ മുന്‍ഭാഗം തകരുകയും ജനലുകള്‍ പൊട്ടിച്ചിതറുകയും ചെയ്തു.[www.malabarflash.com]
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ബൈക്ക് കത്തിയെരിയുന്നത് കണ്ടു. പൈപ്പ് വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മുന്നിലെ ഹാളിന്റെ ജനല്‍ കത്തിനശിക്കുകയും ചുവര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ തടിയന്‍കൊവ്വലിലെ പി. ദേവസിയുടെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്‌ഫോടനം നടന്നത്.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ബൈക്ക് കത്തിയെരിയുന്നത് കണ്ടു. പൈപ്പ് വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മുന്നിലെ ഹാളിന്റെ ജനല്‍ കത്തിനശിക്കുകയും ചുവര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
ഉടന്‍ ചന്തേര പോലീസിനെ വിവരം അറിയിച്ചു. സര്‍ക്കിള്‍ ഇസ്പെക്ടര്‍ കെ.പി. സുരേഷ്ബാബു, എസ്.ഐ മെല്‍ബിന്‍ ജോസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് കത്തിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്.
0 Comments