NEWS UPDATE

6/recent/ticker-posts

കേന്ദ്ര ബജറ്റ്; സാമ്പത്തിക പ്രതിസന്ധിയിൽ മൗനം

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക മു​ര​ടി​പ്പു മ​റി​ക​ട​ക്കാ​നോ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നോ പ​റ്റി​യ വ​ൻ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്ലാ​ത്ത കേ​ന്ദ്ര​ബ​ജ​റ്റി​ൽ ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​വും ഇ​ള​വു​ക​ളും. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള നി​കു​തി ഒ​ഴി​വു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണു പു​തി​യ ഇ​ള​വു​ക​ൾ.[www.malabarflash.com]

നൂ​റി​ലേ​റെ നി​കു​തി ഒ​ഴി​വു​ക​ളി​ൽ 70 എ​ണ്ണം ഇ​ല്ലാ​താ​ക്കി​യെ​ന്നും ഭാ​വി​യി​ൽ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്കു സു​ര​ക്ഷ ന​ൽ​കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ​രി​ധി അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ക്കും. ഇ​പ്പോ​ൾ അ​ത് ഒ​രു​ല​ക്ഷം രൂ​പ​യാ​ണ്.

അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 16 ഇ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളും നി​ർ​മ​ല പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​വു​ന്ന പു​തി​യ വി​ക​സ​ന- ക്ഷേ​മ പ​ദ്ധ​തി​ക​ളോ പ്ര​ഖ്യാ​പ​ന​ങ്ങ​ളോ ബ​ജ​റ്റി​ലു​ണ്ടാ​യി​ല്ല.

ബം​ഗ​ളൂ​രു​വി​ലെ 148 കി​ലോ​മീ​റ്റ​ർ സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി 18,600 കോ​ടി രൂപ നീ​ക്കി​വ​യ്ക്കും. ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും അ​ട​ക്കം അ​ഞ്ചു പൗ​രാ​ണി​ക കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും കേ​ര​ള​ത്തി​ന് പ്ര​ത്യേ​കി​ച്ചൊ​ന്നും ന​ൽ​കി​യി​ല്ല.

വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളോ​ടു​ള്ള സ്നേ​ഹം പ​ര​സ്യ​മാ​ക്കാ​ൻ ധ​ന​മ​ന്ത്രി മ​ടി​ച്ചി​ല്ല. ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ 15 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ കോ​ർ​പ​റേ​റ്റ് നി​കു​തി​യെ​ന്നു ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ത്യ​ക്ഷ​നി​കു​തി​യു​ടെ കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മു​ള്ള​വ​ർ​ക്ക് മാ​ർ​ച്ച് 31ന​കം പ​ലി​ശ​യും പി​ഴ​യു​മി​ല്ലാ​തെ നി​കു​തി മാ​ത്രം അ​ട​ച്ച് കേ​സ് തീ​ർ​ക്കാ​ൻ "വി​വാ​ദ് സേ ​വി​ശ്വാ​സ്’ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 31ന് ​കേ​സ് തീ​ർ​ക്കു​ന്ന​വ​ർ​ക്കു ചെ​റി​യ പി​ഴ​യ​ട​ച്ച് ജൂ​ണ്‍ അ​വ​സാ​നം വ​രെ പ​ദ്ധ​തി തു​ട​രും. സാ​ന്പ​ത്തി​ക ന​യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​ള്ള​താ​ണു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും ല​ഭി​ച്ച വ​ൻ ഭൂ​രി​പ​ക്ഷ​മെ​ന്നു ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​മേ​ഖ​ലാ ഓ​ഹ​രി വി​ൽ​പ​ന തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഐ​സി​യി​ലെ സ​ർ​ക്കാ​ർ ഓ​ഹ​രി​യു​ടെ ഒ​രു ഭാ​ഗം വി​റ്റ​ഴി​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. ‍ഐ​ഡി​ബി​ഐ ബാ​ങ്കി​ലെ സ​ർ​ക്കാ​ർ ഓ​ഹ​രി​യും വി​ൽ​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​വും ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​വു​മാ​ണ് ജി​എ​സ്ടി. സ​ന്പ​ദ്ഘ​ട​ന​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണെ​ന്നും പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ച്ചു​വെ​ന്നും നി​ർ​മ​ല അ​വ​കാ​ശ​പ്പെ​ട്ടു.

ഒറ്റനോട്ടത്തിൽ

* വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലെ ശു​ദ്ധ​വാ​യു പ​ദ്ധ​തി​ക്ക് 4,400 കോ​ടി

* പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​വാ​ഹ പ്രാ​യം കൂ​ട്ടാ​നാ​യി സ​മി​തി

* കൃ​ഷി, ജ​ല​സേ​ച​ന മേ​ഖ​ല​ക​ൾ​ക്ക് 2.83 ല​ക്ഷം കോ​ടി

* കാ​ർ​ഷി​ക ച​ര​ക്കു​മാ​റ്റ​ത്തി​നു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ"കി​സാ​ൻ റെ​യി​ൽ’

* കി​സാ​ൻ ട്രെ​യി​നു​ക​ളി​ലെ ശീ​തീക​രി​ച്ച കോ​ച്ചു​ക​ളി​ൽ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ

* 15 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക വാ​യ്പാ ല​ക്ഷ്യം

* ക്ഷീ​രോ​ത്പാ​ദ​നം 2025 ഓ​ടെ ഇ​ര​ട്ടി​യാ​ക്കു​ം

* വ്യോ​മ​മ​ന്ത്രാ​ല​യ​ത്തി​നും കൃ​ഷി ഉ​ഡാ​ൻ പ​ദ്ധ​തി

* മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ദി​വ്യാം​ഗ​ർ​ക്കും 9,500 കോ​ടി

* വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 99,300 കോ​ടി

* ആ​രോ​ഗ്യമേ​ഖ​ല​യ്ക്കാ​യി 69,000 കോ​ടി

* പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ 35,600 കോ​ടി

* നൈ​പു​ണ്യ വി​ക​സ​നം 3,000 കോ​ടി

* വ​നി​താക്ഷേ​മ​ം 28,600കോ​ടി


* ഗ്രാ​മീ​ണ വ​നി​ത​ക​ൾ​ക്ക് ധ​ന്യ​ല​ക്ഷ്മി 

* സ്വ​ച്ഛ്ഭാ​ര​ത് മി​ഷ​ൻ 12,300 കോ​ടി

* ജ​ൽ​ജീ​വ മി​ഷ​ൻ 11,500 കോ​ടി

* അ​ടി​സ്ഥാ​ന ഗ​താ​ഗ​തം 1.7 ല​ക്ഷം കോ​ടി

* ഉൗ​ർ​ജമേ​ഖ​ല​ 22,000 കോ​ടി

* മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ്രീ​പെ​യ്ഡ് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ

* കാ​യി​ക മേ​ഖ​ല​ 2,826.92 കോ​ടി

* നാ​ലു വ​ർ​ഷ​ത്തി​ൽ 16 ല​ക്ഷം പു​തി​യ നി​കു​തി​ദാ​യ​ക​ർ

* പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ൽ എ​ല്ലാ​വ​ർ​ക്കും വീ​ട്

* വി​ദേ​ശി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​ത്ത് ഇ​ൻ​ഡ്-​സാ​റ്റ് പ​രീ​ക്ഷ

* 100 ഒ​ന്നാം​നി​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഡി​ഗ്രി​ത​ല ഓ​ണ്‍ലൈ​ൻ പാ​ഠ്യ​പ​ദ്ധ​തി

* മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ഭ്യാ​സ​ത്തി​നു വ​ലി​യ ആ​ശു​പ​ത്രി​ക​ൾ

* ദേ​ശീ​യ ടെ​ക്നി​ക്ക​ൽ ടെ​ക്സ്റ്റൈ​ൽ​സ് മി​ഷ​ൻ 1,480 കോ​ടി

* ദേ​ശീ​യ ഗ്യാ​സ് ഗ്രി​ഡ് 27,000 കിലോ​മീ​റ്റ​റാ​യി നീ​ട്ടും

* പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ 150 പു​തി​യ ട്രെ​യി​നു​ക​ൾ

* പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ പു​തി​യ അ​ഞ്ച് സ്മാ​ർ​ട്ട് സി​റ്റി​ക​ൾ

* സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചു രാ​ജ്യ​ത്താ​കെ ഡേ​റ്റാ സെ​ന്‍റ​ർ പാ​ർ​ക്ക്

* കേ​ന്ദ്ര, സം​സ്ഥാ​ന ത​ല​ങ്ങളിൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ക്ലി​യ​റ​ൻ​സ് സെ​ല്ലു​ക​ൾ

* ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ 100 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾകൂ​ടി

* ഒ​രു ല​ക്ഷം ഗ്രാ​മപ​ഞ്ചാ​യ​ത്തു​കൾ ഭാ​ര​ത് നെ​റ്റ് പ​ദ്ധ​തി​യി​ൽ

* ക്വാ​ണ്ടം ടെ​ക്നോ​ള​ജി​ക്ക് 8,000 കോ​ടി

* യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെയ​ല്ലാ​ത്ത മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ഒഴിവാക്കും

* ബാ​ങ്ക് നി​ക്ഷേ​പ​ത്തി​നു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അ​ഞ്ചു ല​ക്ഷ​ം

* ജ​മ്മു കാ​ഷ്മീ​ർ വി​ക​സ​ന​ത്തി​ന് 30,757 കോ​ടി; ല​ഡാ​ക്കി​ന് 5,958 കോ​ടി

* പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 3.50 ല​ക്ഷം കോ​ടി

* വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് 2,500 കോ​ടി

* തേ​ജ​സ് മാ​തൃ​ക​യി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ

* കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം 4,000 കോ​ടി

* പ​ട്ടി​ക, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​ം 85,000 കോ​ടി

* ഇ​ല​ക്‌ട്രോണി​ക് ഉ​ത്പാ​ദ​നം ഉൗ​ർ​ജി​ത​മാ​ക്കും

* എ​ല്ലാ ജി​ല്ല​ക​ളി​ലും ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ൾ

* ക​യ​റ്റു​മ​തി​ക്കാ​ർ​ക്കു ഡി​ജി​റ്റ​ൽ റീ ​ഫ​ണ്ടിംഗ്

* ​വാ​ണി​ജ്യ,വ്യാ​പാ​രം 27,300 കോ​ടി

* 103 കോ​ടി​യു​ടെ ഭൂ​ഗ​ർ​ഭ പൈ​പ്പ് ലൈ​ൻ

* ദേ​ശീ​യ സൈ​നി​ക ന​യം ഉ​ട​ൻ

* ത​ന്ത്ര​പ്ര​ധാ​ന​മാ​യ 2,000 കി​ലോ​മീ​റ്റ​ർ ഹൈ​വേ

* 11,000 കി​ലോ​മീ​റ്റ​ർ റെ​യി​ൽ പാ​ത വൈ​ദ്യു​തീ​ക​രി​ക്കും

* ദേ​ശീ​യ പോ​ലീ​സ് യൂണി​വേ​ഴ്സി​റ്റി സ്ഥാപിക്കും

* ഇ​ന്ത്യ​യി​ലെ ജി-20 ​ഉ​ച്ച​കോ​ടി, ഒ​രു​ക്ക​ത്തി​ന് 100 കോ​ടി

* റാ​ഞ്ചി​യി​ൽ ട്രൈ​ബ​ൽ മ്യൂ​സി​യം സ്ഥാ​പി​ക്കും


വില കൂടും

  • സി​ഗ​ര​റ്റ് 
  • ഇ​റ​ക്കു​മ​തി ചെ​യ്ത ഭ​ക്ഷ്യ എ​ണ്ണ
  • വാ​ൽ​ന​ട്ട് 
  • പാ​ത്ര​ങ്ങ​ൾ
  • ഡി​ന്ന​ർ​സെ​റ്റ്
  • ചെ​രു​പ്പ് 
  • ക​ളി​പ്പാ​ട്ട​ങ്ങ​ൾ
  • ഷേ​വ​ർ 
  • ഗ്ലാ​സ് പാ​ത്ര​ങ്ങ​ൾ 
  • ര​ത്ന​ക്ക​ല്ലു​ക​ൾ 
  • താ​ഴു​ക​ൾ 
  • വാ​ട്ട​ർ ഫി​ൽ​റ്റ​ർ 
  • വെ​ൽ​ഡിം​ഗ് മെ​ഷീ​ൻ 
  • കോ​ഫി​മേ​ക്ക​ർ 
  • ഫ​ർ​ണി​ച്ച​ർ 
  • ഇ​ല​ക്‌​ട്രി​ക് ഫാ​ൻ 
  • വാ​ട്ട​ർ ഹീ​റ്റ​ർ 
  • ഹെ​യ​ർ ഡ്ര​യ​ർ
  • ഇ​ല​ക്‌​ട്രോ​ണി​ക് അ​യ​ൺ 
  • ഇ​ല​ക്‌​ട്രി​ക് ലിം​പ്
  • ലൈ​റ്റിം​ഗ് 
  • സ്റ്റേ​ഷ​ന​റി 
  • മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ.
വില കുറയും
  • ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ 
  • മൈ​ക്രോ​ഫോ​ൺ 
  • സ്പോ​ർ​ട്സ് സാ​മ​ഗ്രി​ക​ൾ
  •  ന്യൂ​സ്പ്രി​ന്‍റ് 
  • ലൈ​റ്റ് വെ​യ്റ്റ് കോ​ട്ട​ഡ് പേ​പ്പ​ർ 
  • സോ​യാ പ്രോ​ട്ടീ​ൻ 
  • സോ​യാ ഫൈ​ബ​ർ 
  • സോ​ളാ​ർ സെ​ൽ
  • സോ​ളാ​ർ പാ​ന​ൽ.

Post a Comment

0 Comments