NEWS UPDATE

6/recent/ticker-posts

ചെമ്പിരിക്ക ഖാസിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ല്യാരുടെ മരണം സംബന്ധിച്ച നാലാമത്തെ റിപ്പോര്‍ട്ട് സിബിഐ കോടതയില്‍ സമര്‍പ്പിച്ചു.[www.malabarflash.com]

ഏറെ വിവാദമായ ഖാസിയുടെ മരണം കൊലപാതകം അല്ലെന്നണ് കൊച്ചിയിലെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ റിപ്പോര്‍ട്ടില്‍ ആത്മഹത്യ പരാമര്‍ശം ഇല്ല, എന്നാല്‍ അസ്വാഭാവികവും അപകടമരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ സംഘ തലവന്‍ ഡി വൈ എസ് പി ഡാര്‍വിനാണ് പുനരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഖാസിയുടെ കുടുംബത്തിന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നിരന്തരമായ സമരത്തെ തുടര്‍ന്നാണ് ഹൈ കോടതിയുടെ നിര്‍ദേശ പ്രകാരം സി ബി ഐ കേസ് പുനരന്വേഷിച്ചത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.
ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ ചെയ്‌തെന്നായിരുന്നു സിബിഐ യുടെ ആദ്യ റിപ്പോര്‍ട്ടുകള്‍. സാത്വികനായ പണ്ഡിതന്‍, നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്‌വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേതാവ് ആത്മഹത്യ ചെയ്തു എന്ന സിബിഐ ഭാഷ്യം പരിഹാസ്യമായാണ് വിശ്വാസികളും പൊതുജനങ്ങളും കണ്ടത്. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിററിയും സമരം തുടരുന്നതിനിടെയാണ് സിബിഐയുടെ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ആദ്യം അന്വേഷിച്ച ബേക്കല്‍ പോലിസും പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. ഖാസി ചെമ്പിരിക്ക കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് അന്ന് സിബിഐ എത്തിച്ചേര്‍ന്നത്. 

ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. 

ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വര്‍ഷമായി ഖാസിയുടെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരികയാണ്. തുടര്‍ച്ചയായ നാനൂര്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഖാസി ആക്ഷന്‍ കമ്മിറ്റിയും സമരത്തിലാണ്.

അതേസമയം കേരളത്തില്‍ ആദ്യമായി കുറ്റാന്വേഷണ രംഗത്ത് കോടതി ഉത്തരവ് പ്രകാരം ഖാസി കേസില്‍ മനഃശാസ്ത്ര പോസ്റ്റ്മാര്‍ട്ടം എന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി ഖാസി കേസില്‍പ്രയോഗിച്ചിരുന്നു, ഇതിനു പോണ്ടിച്ചറിയിലെ ജിപ്‌മെര്‍ മെഡിക്കല്‍ കോളേജ് സംഘമാണ് എത്തിയത്.ഇതിന് പിന്നാലെ സി.ബി.ഐയുടെ കേരളത്തിന്റെ ചുമതലയുള്ള ഐ.ജി.യും ചെമ്പിരിക്കയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.

Post a Comment

0 Comments