റാന്നി: 1888-ല്‍ റാന്നി പട്ടണത്തോട് ചേര്‍ന്നു ചെത്തോങ്കരയില്‍ വിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായ ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് ദേവാലയം 132 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.[www.malabarflash.com]
പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാല്‍ ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിനുള്ള കല്ല് ആശീര്‍വദിക്കപ്പെട്ടു എന്നത് ഈ ദേവാലയത്തിന് ലഭിച്ച അപൂര്‍വ്വ ഭാഗ്യങ്ങളിലൊന്നാണ്.
പുതുക്കിപ്പണിത ദൈവാലയത്തിന്റെ കൂദാശ 2020 ഫെബ്രുവരി 6, 7 തീയതികളില്‍ നിലയ്ക്കല്‍ ഭദ്രസനാധിപന്‍ അഭി. ഡോ. ജ്വോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, തുമ്പമണ്‍ ഭദ്രസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് കൂദാശ ഒരുക്ക ധ്യാനവും വെരി റവ. ബെസലേല്‍ റമ്പാന്‍ നയിച്ചു.
ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് കൂദാശ ഒരുക്ക ധ്യാനവും വെരി റവ. ബെസലേല്‍ റമ്പാന്‍ നയിച്ചു.
രണ്ടാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് മുന്‍വികാരി റവ.ഫാ. റ്റി. ജി. പീറ്റര്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് 9.30-ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയും വൈകിട്ട് 6-ന് സ്‌നേഹ സംഗമവും, ഇടവകയിലെ മുന്‍ വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും സംഗമം നടന്നു .
ഇടവകാംഗം റവ. ഫാ. എം.വി. മാത്യൂസ് മാന്നാംക്കുഴിയില്‍ അധ്യക്ഷത വഹിച്ച സംഗമം നിലയ്ക്കല്‍ ഭദ്രാസന പ്രഥമ സെക്രട്ടറി റവ. ഫാ. ഷൈജു കുര്യന്‍ ഉദ്ഘാടനം ചെയ്‌തു . റവ. ഫാ. റ്റി.കെ. തോമസ്, റവ.മാത്യു സക്കറിയ, റവ. ഫാ. ജോസഫ് നരിമറ്റം , ഡോ. റോബിന്‍ മാത്യു, ശ്രീ. റോമിക്കുട്ടി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . തുടര്‍ന്ന് കൊട്ടാരക്കര കലാസംഘത്തിന്റെ കലാസന്ധ്യയും അരങ്ങേറി.
ആറാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും 8-ന് റവ. ഫാ. എം. വി. മാത്യൂസ് വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കും. വൈകിട്ട് 5-ന് ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളി കുരിശടിയില്‍ നിന്നും അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 6-ന് സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്നു കൂദാശയുടെ ഒന്നാം ഭാഗവും.
ഏഴാം തീയതി 6.30-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്നു കൂദാശയുടെ രണ്ടാം ഭാഗവും 9.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജ്വോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ തുമ്പമണ്‍ ഭദ്രസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും

സുല്‍ത്താന്‍ ബത്തേരി ഭദ്രസനാധിപന്‍ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. ശ്രീ. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ചികിത്സാ സഹായ വിതരണം ശ്രീ. രാജു എബ്രഹാം എംഎല്‍എ-യും നിര്‍വ്വഹിക്കും. ഓഫീസ് കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മം തിരുവല്ല ഡിവൈഎസ്പി ശ്രീ. ജെ. ഉമേഷ് കുമാര്‍ നിര്‍വ്വഹിക്കും.
റവ. ഫാ. ഇടിക്കുള എം. ചാണ്ടി (നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി), അഡ്വ. ബിജു ഉമ്മന്‍ (മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി), ശ്രീ ജോസഫ് കുറിയാക്കോസ് (പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. ജയിംസ് ജോര്‍ജ് മാവേലില്‍ (മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ അറിയിക്കും.
എട്ടാം തീയതി രാവിലെ പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വെരി. റവ. കെ. റ്റി.മാത്യൂസ് റമ്പാന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 9-ന് രാവിലെ തിരുവല്ല മഞ്ഞാടി ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ചൈതന്യ ആയുര്‍വ്വേദ ഹോസ്പിറ്റല്‍, റാന്നി എന്നിവരുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു. റവ. ഫാ. എബി വര്‍ഗീസ് (മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിക്കുന്നതും ശ്രീ.വര്‍ക്കി എബ്രഹാം (ചെയര്‍മാന്‍, കാച്ചാണത്ത് എബനേസര്‍ ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്യുന്നതും പ്രൊഫ. പി.എ. ഉമ്മന്‍ (സഭാ മാനേജിങ് കമ്മിറ്റിയംഗം), ശ്രീ. കെ. എ. എബ്രഹാം (സഭാ മാനേജിങ് കമ്മിറ്റിയംഗം), ശ്രീമതി ബെറ്റ്‌സി കെ. ഉമ്മന്‍ (ഗ്രാമപഞ്ചായത്ത് അംഗം), ശ്രീമതി ശോശാമ്മ ജോര്‍ജ് (മര്‍ത്തമറിയം ഭദ്രാസന സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.

9-ാം തീയതി രാവിലെ 7-ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബ്ബാനയും 9.30-ന് പിതൃവേദി, ഇടവക വികാരി റവ. ഫാ. ഷെറിന്‍ എസ്. കുറ്റിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കുന്നതും ഇടവകയിലെ 75 വയസ്സിനു മുകളില്‍ പ്രായമായവരെ ആദരിക്കുകയും ചെയ്യുന്നു. സഭാ മാനേജിങ് കമ്മിറ്റി അംഗം റവ. ഫാ. മാത്യൂസ് വാഴക്കുന്നം ആദരിക്കുന്നു. ശ്രീ. വി. പി. മാത്യു (ഭദ്രാസന കൗണ്‍സില്‍ അംഗം), ശ്രീ. ജഗന്‍ തേവര്‍വേലില്‍ (ഭദ്രാസന വികസന കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.
ദൈവാലയ കൂദാശയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. ഷെറിന്‍ എസ്. കുറ്റിക്കണ്ടത്തില്‍ ഇടവക കൈസ്ഥാനി സി.ജെ. ഫിലിപ്പ്, ഇടവക സെക്രട്ടറി എബ്രഹാം തോമസ്, കൂദാശ പബ്ലിസിറ്റി കണ്‍വീനര്‍ സുജിത്ത് കുര്യന്‍ എന്നിവര്‍ അറിയിച്ചു.

0 Comments