NEWS UPDATE

6/recent/ticker-posts

സി.എം ഉസ്താദ് "നീതി നിഷേധത്തിന്റെ പത്താം ആണ്ട്" പ്രാർത്ഥന സംഗമം നടത്തി

കാസർകോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തിൽ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഖതമുൽ ഖുർആൻ പാരായണവും പ്രാർത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദിൽ സംഘടിപ്പിച്ചു.[www.malabarflash.com]
മഖാം പരിസരത്ത് നടന്ന പ്രാർത്ഥാന സദസ്സിന് എസ് കെഎംഎംഎ ജില്ല പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട നേത്യത്വം നൽകി.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട്, സെക്രട്ടറി മുഷ്താഖ് ദാരിമി മൊഗ്രാൽ, താജുദ്ദീൻ ദാരിമി പടന്ന, ട്രഷറർ ഇസ്മായീൽ അസ്ഹരി, വർക്കിങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, അബ്ദുൽ ഖാദർ നദ് വി, ഇബ്രാഹീം ഹാജി കുണിയ, ബഷീർ ദാരിമി തളങ്കര, സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ പറപ്പാടി , ശറഫുദ്ദീൻ കുണിയ, പി എച്ച് അസ്ഹരി ആദൂർ, സിദ്ധീഖ് അസ്ഹരി പാത്തൂർ, കബീർ ഫൈസി പെരിങ്കടി, സയീദ് അസ്അദി, ലത്തീഫ് കൊല്ലമ്പാടി, ജലാലുദ്ദീൻ ബുർഹാനി, ഹനീഫ് ദാരിമി അരയി, ശിഹാബ് അണങ്കൂർ, ജംശീർ കടവത്ത്, സുഹൈൽ ഫൈസി, റാഷിദ് ഫൈസി, നൗഫൽ ഫൈസി, ശംസുദ്ദീൻ വാഫി നീലേശ്വരം തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments