NEWS UPDATE

6/recent/ticker-posts

കൊറോണ വൈറസ്; വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെപ്പറ്റി വ്യാജ സന്ദേശം പ്രകടിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.[www.malabarflash.com]

പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 1471 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36 പേരാണ് ആശുപത്രിയിലുള്ളത്. 

കൊറോണ സ്ഥിരീകരിച്ച് തൃശൂരില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശുപത്രിയിലെത്താന്‍ സര്‍ക്കാര്‍ വാഹനം അനുവദിക്കും.

Post a Comment

0 Comments